‘സിപിഐഎമ്മുമായി ബിജെപിക്ക് രഹസ്യധാരണയില്ല’; കുമ്മനം


തിരുവനന്തപുരം: ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. തിരുവനന്തപുരത്ത് ബിജെപി വോട്ടിൽ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോൾ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബിജെപി− സിപിഐഎം ധാരണയെ തുടർന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed