പുറത്തു വരുന്നത് മാധ്യമ സൃഷ്ടി, ശോഭ സുരേന്ദ്രനുമായി തർക്കങ്ങളൊന്നുമില്ല; അവർ മത്സരിക്കും

തിരുവനന്തപുരം: ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാവരും മത്സരിക്കാൻ ആദ്യം മുതൽ അവരോട് നിർബന്ധിച്ചതാണ്. എന്നാൽ ശോഭയാണ് അസൗകര്യം അറിയിച്ചത്. ഇത്തവണ ശോഭ സ്ഥാനാർത്ഥിയാകുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ശോഭ സുരേന്ദ്രനുമായി തർക്കങ്ങളൊന്നുമില്ലെന്നും പുറത്തു വരുന്ന വാർത്തകൾ വെറും മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് വിശദമാക്കി. അതേസമയം, ശോഭ സുരേന്ദ്രൻ എവിടെ മത്സരിക്കുമെന്ന കാര്യം കെ. സുരേന്ദ്രൻ വ്യക്തമാക്കിയില്ല. കഴക്കൂട്ടം മണ്ഡലത്തിലേക്ക് ശോഭയെ പരിഗണിക്കുന്നതായാണ് സൂചനകൾ.