സ്പ്രിം​ഗ്ള​ർ ക​രാ​ർ; മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ്


തിരുവനന്തപുരം: സ്പ്രിംഗ്ളർ കരാറിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി മാധവൻ നായർ കമ്മിറ്റി റിപ്പോർട്ട്. സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോ മുൻ ചീഫ് സെക്രട്ടറി ടോം ജോസോ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറാണ് എല്ലാം തീരുമാനിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ശിവശങ്കറിനെ അതിരൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്.  കരാ നടപ്പാക്കിയവര്‍ക്കു സാങ്കേതിക-നിയമ വൈദഗ്ധ്യം വേണ്ടത്രയില്ലെന്നും കരാര്‍ വ്യവസ്ഥകള്‍ ദുരുപയോഗ സാധ്യതയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്‍റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് മറിച്ചു നൽകുകയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ തുടർന്നാണ് മാധവൻ നായർ കമ്മിറ്റിയെവച്ച് സർക്കാർ അന്വേഷണം നടത്തിയത്. 

You might also like

  • Straight Forward

Most Viewed