മന്ത്രി എ.കെ. ബാലനു കോവിഡ്

തിരുവനന്തപുരം: മന്ത്രി എ.കെ. ബാലനു കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതേതുടർന്നു നടത്തിയ പരിശോധനയിലാണു മന്ത്രിക്കു രോഗബാധ സ്ഥിരീകരിച്ചത്. മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.