നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം


തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം. തിരുത്തൽ നിർദ്ദേശിക്കാതെ ആണ് ഗവർണർ കരട് അംഗീകരിച്ചത്. കാർഷിക നിയമ ഭേദഗതിയെ വിമർശിക്കുന്ന കരടിലെ ഭാഗത്തിൽ ഗവർണർ വിശദീകരണം തേടുമോ എന്ന് സർക്കാരിന് ആശങ്ക ഉണ്ടായിരുന്നു. 

കാർഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാൻ 23 നു ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സർക്കാർ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്. കഴിഞ്ഞ നയ പ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗത്തെ ചൊല്ലി സർക്കാരും ഗവർണറും ഏറ്റുമുട്ടിയിരുന്നു.

You might also like

Most Viewed