കാലടിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി


കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍പെട്ട കടുകുളങ്ങര വനത്തിനുളളില്‍ നിന്നും പുളളിപ്പുലിയെ പിടികൂടി. ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണു ഫോറസ്റ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൂടിനുളളില്‍ മൂന്നര വയസ് പ്രായമുളള ആണ്‍ പുളളിപ്പുലി കുടുങ്ങിയത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ ശല്യമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഇഞ്ചയ്ക്കല്‍ വര്‍ക്കി എന്നയാളുടെ പശുവിനെ പുലിപിടിച്ചതോടെ പ്രദേശവാസികള്‍ ഫോറസ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം നാലിനു നാട്ടുകാരും ഫോറസ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു പശുവിനെ കൊന്നുതിന്നതിനു സമീപം പുലിയെ കുടുക്കാനുളള കൂടു സ്ഥാപിക്കുകയായിരുന്നു. കൂടിനുളളില്‍ ഇരയെയും ഇട്ടിരുന്നു. ഇന്നു പുലര്‍ച്ചയോടെ പ്രദേശവാസികളാണു പുലി കുടുങ്ങിയ വിവരം ഫോറസ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പുലിയെ കൂടും ഉള്‍പ്പടെ വാഹനത്തില്‍ കയറ്റി കാലടി റെയ്ഞ്ച് ഓഫീസിലേക്കു എത്തിച്ചു. ഡോക്ടറുടെ പരിശോധനയ്ക്കുശേഷം പുലിയെ കാടിനുളളിലേക്കു തന്നെ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You might also like

  • Straight Forward

Most Viewed