സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ഗണേഷ്കുമാർ എംഎൽഎയെന്ന് ആരോപണം


എറണാകുളം: കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. 

കൊല്ലത്തെ യുഡിഎഫ് യോഗത്തിലാണ് വെളിപ്പെടുത്തൽ. പരാതിക്കാരിയെ കൊണ്ട് കത്തെഴുതിച്ചതിന് പിന്നിൽ കെ.ബി.ഗണേഷ്കുമാറും പി.എയുമാണെന്നും മനോജ് കുമാർ ആരോപിക്കുന്നു. ‘സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട ആളാണ് താൻ. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെ കൊണ്ട് ഗണേശ് കുമാറും പിഎയും ചേർന്ന് ഓരോന്ന് എഴുതിക്കുകയായിരുന്നു’ -മനോജ്. പത്തനാപുരം തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയായിരുന്നു മനോജിൻ്റെ വെളിപ്പെടുത്തൽ.

ആർ. ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്ന സി മനോജ് കുമാർ ഗണേഷ് കുമാറിനെതിരെ ഉന്നയിച്ച ആരോപണം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed