സ്വർണക്കടത്ത് കേസ്; രണ്ട് പ്രതികൾക്ക് കൂടി ജാമ്യം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം. എൻഐഎ അന്വേഷിക്കുന്ന കേസിലാണ് 17ഉം 18ഉം പ്രതികളായ ഹംസത്ത് അബ്ദുൾ സലാമിനും ടി സഞ്ജുവിനും ജാമ്യം ലഭിച്ചത്.
കേസിൽ 100 ദിവസം അന്വേഷിച്ചിട്ടും ഭീകര ബന്ധത്തിന് തെളിവില്ലേയെന്ന് എൻഐഎ കോടതി ചോദിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ജയിലിൽ ഇടാൻ കഴിയില്ല. നിലവിൽ സ്വർണക്കടത്തിന് മാത്രമേ തെളിവുള്ളുവെന്നും കോടതി നിരീക്ഷിച്ചു.