കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി.
കര്‍ഷക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയര്‍ന്ന് വരികയും ഇടത് എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാർ നിയമോപദേശം തേടിയിരുന്നു.
