തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാൾട്ടൻ ഹിൽ കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
ആത്മഹത്യ ശ്രമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.