കേന്ദ്ര സർവ്വകലാശാലയ്ക്ക് ഇന്ന് തറക്കല്ലിടും

കാസർഗോഡ്:കേരള വിദ്യാഭ്യാസ രംഗത്ത് പുതിയ മാനങ്ങൾ തെളിച്ചും കാസർഗോഡിന്റെ വികസന രംഗത്തെ നാഴികക്കല്ലുമായി മാറുന്ന പെരിയ ആസ്ഥാനമായ കേന്ദ്ര സർവ്വകലാശാലയ്ക്ക് ഇന്ന് കേന്ദ്ര മന്ത്രി ഡിവി സദാനന്ദ ഗൗഡ തറക്കല്ലിടും.
2 വർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. 200 കോടി രൂപ ചിലവിൽ പണിയുന്ന കെട്ടിട സമുച്ചയത്തിൽ 8 പഠന വിഭാഗങ്ങൾ ഉണ്ടാവും. ഒന്നാം ഘട്ടത്തിന്റെ ശിലാ സ്ഥാപനമാണ് ഇന്ന് നടക്കുന്നത്. റെയിൽവേ റൈറ്റ്സിനാണ് നിർമ്മാണച്ചുമതല.