നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്

മലപ്പുറം: കേരളത്തില്‍ സമഗ്രമായ ഹോസ്റ്റല്‍ നയം ആവശ്യപ്പെട്ടും കേരളത്തിലെ ക്യാംപസുകളിലെ അക്രമ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടും നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു. ക്യാംപസ് അതിക്രമത്തിന്റെ രക്തസാക്ഷി തെസ്നി ബഷീര്‍ സംഭവത്തില്‍ ‘മാനിഷാദ’ എന്ന മുദ്രവാക്യമുയര്‍ത്തി ബ്ലോക്ക് തലങ്ങളില്‍ നാളെ വിദ്യാര്‍ഥി കൂട്ടായ്മകളും സംഘടിപ്പിക്കും.
സര്‍ക്കാര്‍ മാര്‍ഗരേഖ നടപ്പിലാക്കിയാല്‍ ക്യാംപസുകളിൽ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സാഹചര്യമുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ജോയ് പറഞ്ഞു.