പ്രളയദുരിതാശ്വാസ ഫണ്ട് ആഷിഖും റീമയും സർക്കാരിന് നൽകിയില്ലെന്ന് ആരോപണം


കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ സംവിധായകൻ ആഷിഖ് അബുവും നടിയും ഭാര്യയയുമായ റീമ കല്ലിങ്കലും നാട്ടുകാരുടെ പണം പിരിച്ച് "പുട്ടടിച്ചെന്ന' ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി ഇവർ നടത്തിയ "കരുണ മ്യൂസിക് കണ്‍സേർട്ട്' എന്ന പരിപാടിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്ന് സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകർപ്പും ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല. ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്. ആഷിഖും റിമയും ചേർന്ന് വൻ തുക സമാഹരിച്ചുവെങ്കിലും ഒരു രൂപ പോലും സർക്കാരിന് നൽകിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed