മറിഞ്ഞ ഓട്ടോറിക്ഷയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം; രണ്ടുപേര്‍ കസ്റ്റഡിയിൽ

കോട്ടയ്ക്കൽ: വലിയപറമ്പിൽ മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ താനൂർ സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പണം കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബൈക്കിലും കാറിലുമെത്തിയ സംഘം കുഴൽപ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വാഹനം മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സി.ഐ സി.യൂസഫിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.