നെടുന്പാശേരിയിൽ കാർഗോയിലൂടെ കൊണ്ടുവന്ന സ്വർണം പിടികൂടി

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ കാർഗോയിലൂടെ കൊണ്ടുവന്ന സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വേദനസംഹാരി ബാമുകളുടെ അടപ്പിനുള്ളിലും ചൂരിദാറിനുള്ളിലും പാളികളാക്കി ഒട്ടിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു.