നവ്യ പ്രകാശിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു

കാഞ്ഞങ്ങാട്: മാവുങ്കാൽ കാട്ടുകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ പ്രകാശന്റെയും രജനിയുടെയും മകൾ നവ്യ പ്രകാശി(17)ൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു. നവ്യയുട മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ കാമുകനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലിസ് കേസെടുത്തേക്കും. ഹൊസ്ദുർഗ് ഗവ.ഹയർസെക്കഡറി സ്ക്കൂൾ പ്ലസ്ടു വിദ്യർത്ഥിയും ദേശീയ തയ്ക്വാൻഡോ താരമാണ് നവ്യപ്രകാശ് ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേ സമയം നവ്യയുടെ മരണത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ. എസ്.യു രംഗത്തെത്തി. കാട്ടുകുളങ്ങര ജവഹർ ബാലജനവേദി വൈസ് പ്രസിഡണ്ടും, ഹൊസ്ദുർഗ് സ്കൂളിലെ സജ്ജീവ കെ.എസ്.യു പ്രവർത്തകയുമായിരുന്നു നവ്യ.