ക്രിസ്മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂർ സ്വദേശിക്ക്


കണ്ണൂർ: ക്രിസ്മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ മാലൂർ കൂത്തുപറമ്പിൽ പുരന്നേല്‍ രാജന്. വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റിന്റെ കമ്മിഷനാണ്. 30 ശതമാനം നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും. രാജന്‍ കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്. ആതിര, വിജില്‍, അക്ഷര എന്നിവര്‍ മക്കളാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed