ഫുട്‌ബോൾ കളിക്കളത്തിൽ കുഴഞ്ഞുവീണ മുൻ കേരളതാരം ധനരാജ് അന്തരിച്ചു


പെരിന്തൽമണ്ണ: കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണ മുൻ കേരള സന്തോഷ് ട്രോഫി താരം പാലക്കാട് തൊട്ടേക്കാട് തെക്കോണി വീട്ടിൽ ധനരാജ്(40) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒന്പതോടെ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. 

എഫ്.സി. പെരിന്തൽ മണ്ണയ്ക്കുവേണ്ടിയാണ് ധനരാജ് കളത്തിലിറങ്ങിയത്. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി റഫറിയെ അറിയിച്ച ധനരാജ് ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. േസ്റ്റഡിയത്തിലുണ്ടായിരുന്ന ഡോക്ടറും സംഘവും ഉടൻ തൊട്ടടുത്ത മൗലാന ആശുപത്രിയിലെത്തിച്ചു. അരമണിക്കൂറിനകം മരണപ്പെട്ടു. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുള്ള ധനരാജ് 2014− ൽ മഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളായ മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയവയ്ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. വർക്ക്ഷോപ്പിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലേക്ക് പാലക്കാട് കൊട്ടേക്കാട് തെക്കോണിയിൽ പരേതരായ രാധാകൃഷ്ണൻ− മാരി ദമ്പതിമാരുടെ മകനായ ധൻരാജ് ഇപ്പോൾ പാലക്കാട് മലമ്പുഴ ടാലന്റ് ഫുട്ബോൾ അക്കാദമിയിലെ പരിശീലകനാണ്. ഭാര്യ: അർച്ചന. മകൾ: ശിവാനി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed