റോഡുകളിലെ മരണക്കുഴികൾ ഉടൻ അടയ്ക്കണം: കൊച്ചി കോർപ്പറേഷനോട് ഹൈക്കോടതി

കൊച്ചി: നഗരത്തിലെ റോഡുകളിലെ മരണ കുഴികൾ ഉടൻ അടയ്ക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അനുമതിക്ക് കാത്തു നിൽക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ കുഴികൾ അടക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി കോർപ്പറേഷനോട് ആവശ്യപ്പെട്ടു. അതേസമയം കൊച്ചിയിലെ റോഡ് അറ്റകുറ്റപ്പണി, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പോലീസും സഹകരിക്കും. എല്ലാ ഏജൻസികളുമായും സഹകരിച്ചു മുന്നോട്ട് പോകാൻ കൊച്ചി കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്. സാധാരണ ഗതിയിൽ പകൽ റോഡ് പണി നടത്താൻ 48 മണിക്കൂർ മുൻപ് ട്രാഫിക് പോലീസിനെ അറിയിക്കണം എന്നാണ് നിയമം. അടിയന്തിര ഘട്ടങ്ങളിൽ പകലും പണി നടത്താൻ അനുമതി നൽകും ,പക്ഷെ പരിശോധിച്ച ശേഷം മാത്രം ആയിരിക്കും അനുമതി നൽകുക.