വയനാട്ടിലെ ഡി.അഡിക്ഷൻ സെന്ററിൽ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍


വയനാട്: ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരിയിലെ ഡി അഡിക്ഷൻ സെന്ററി‌ലാണ് സംഭവം. തൃശൂർ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് ഷാജുവിനെ ഡി.അഡിക്ഷന്‍ സെന്ററിലെത്തിച്ചതെന്ന് അധികൃതർ പറയുന്നു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

You might also like

Most Viewed