മിൽമ പാൽ വില വർദ്ധന ഇന്നുമുതൽ നിലവിൽ വരും


തിരുവനന്തപുരം: മിൽമ പാലിന് വില വർദ്ധിപ്പിച്ചത് ഇന്നുമുതൽ നിലവിൽ വരും. മഞ്ഞക്കവർ പാലിന് (ഡബിൾ ടോൺഡ്)അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലു രൂപയുമാണ് വർദ്ധന. പുതിയ വില രേഖപ്പെടുത്തിയ കവർ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.കാലിത്തീറ്റയുടെയും മറ്റ് ഉൽപ്പാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്‍റെ വിലയും വർധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്നും മിൽമ അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed