പാലാരിവട്ടം മേൽപ്പാലം പഞ്ചവടിപ്പാലം പോലെ: പരിഹസിച്ച് ഹൈക്കോടതി


 കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം 'പഞ്ചവടിപ്പാലം' പോലെ ആയല്ലോ എന്ന വിമര്‍ശനമാണ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ഒരു സിനിമാക്കഥയാണ് യാഥാര്‍ഥ്യമായത്. ഇതിന്റെ യഥാര്‍യാഥാര്‍ഥ്യമായത്. ഇതിന്റെ യഥാര്‍ഥ ഉത്തരവാദി ആരാണ്? - കോടതി ചോദിച്ചു. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അന്വേഷണ പുരോഗതി അറിയിക്കാനും പ്രതിയുടെ പങ്ക് വ്യക്തമാക്കാനും കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. 

അതേ സമയം, നിർമ്മാണ അഴിമതിക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് വിജിലൻസ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. അതേസമയം താൻ സർക്കാരിന്റെ ഉപകരണം മാത്രമാണെന്നും സർക്കാർ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സൂരജ് പരാതിയിൽ ബോധിപ്പിച്ചു. ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 24ലേയ്ക്ക് മാറ്റിവച്ചു. ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ സമർപ്പിച്ച ഹർജിയും കിറ്റ്കോ സൂപ്പർവൈസർ ഭാമ നേരത്തേ നൽകിയ മുൻകൂർ ജാമ്യഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. പാലം പണിക്കു മുൻകൂറായി 8.25 കോടി രൂപ പലിശയില്ലാതെ അനുവദിക്കാനാണു പൊതുമരാമത്ത് മന്ത്രി തീരുമാനിച്ചതെന്നും പലിശ ഈടാക്കാൻ നിർദേശിച്ചതു താനാണെന്നും ടി.ഒ. സൂരജ് ഹർജിയിൽ പറയുന്നുണ്ട്.  ഓഗസ്റ്റ് 30നാണ് ടി.ഒ. സൂരജ് അറസ്റ്റിലായത്.

You might also like

Most Viewed