സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒട്ടേറെ നല്ല നേതാക്കളുള്ള പാർട്ടിയാണ് സി.പി.ഐയെന്നും അവർ യു.ഡി.എഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്‍റെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. പോലീസ് മർദ്ദനത്തിന്‍റെ പേരിൽ സി.പി.എം −സി.പി.ഐ തർക്കവും സി.പി.ഐക്കുള്ളിൽ വിവാദവും കൊഴുക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

