സുപ്രീംകോടതി വിധി നടപ്പാക്കി: ഓർത്തഡോക്സ് വിഭാഗം കട്ടച്ചിറ പള്ളിയിൽ പ്രവേശിച്ചു


ആലപ്പുഴ: ഓർത്തഡോക്സ്− യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന ആലപ്പുഴ കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കയറി. പോലീസ് സംരക്ഷണയിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തിയിരുന്നു. 

പള്ളി തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. മലങ്കര സഭയിലെ പള്ളികളുടെ ഭരണം 1934ലെ ഭരണഘടന പ്രകാരം നടത്തണമെന്നു ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി 2017 ജൂലൈയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. കോടതി വിധി നടപ്പാക്കാൻ വൈകിയതോടെ ഈ മാസം സർക്കാരിനെതിരെയും സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതു വൈകിച്ചാൽ ചീഫ് സെക്രട്ടറിയെ പിടിച്ച് ജയിലിൽ അടയ്ക്കുമെന്നു ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി. ഇതോടെ വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed