നിപ്പ; നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരണം

കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നു. നിപ്പ ബാധയെ തുടർന്നു നിരീക്ഷണത്തിലായിരുന്ന 52 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ്പ ബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരായിരുന്നു ഇവർ. അതേസമയം 52 പേരും നിരീക്ഷണത്തിൽ തുടരുമെന്നും എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായും അധികൃതർ അറിയിച്ചിരുന്നു.