മാപ്പ് പറയാൻ ടിക്കാറാം മീണയെ വിളിച്ചിട്ടില്ല; ശ്രീധരൻ പിള്ള


തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമർശിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ പതിവെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം വീണയുടെ പ്രസ്താവന തള്ളി പി.എസ് ശ്രീധരൻ പിള്ള. താൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല. മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണ പറയുകയാണെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. 

ആറ്റിങ്ങൽ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമർശം  നടത്തിയിട്ടില്ല. വിവാദ പ്രസംഗത്തിന്‍റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. 

You might also like

  • Straight Forward

Most Viewed