ബി.ജെ.പിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്’; കേരളത്തെയും ബംഗാളിനേയും വിമർശിച്ച് മോദി


 

വാരാണസി: കേരളത്തെയും ബംഗാളിനേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം. കേരളത്തിലും ബംഗാളിലും ജീവൻ പണയം വച്ചാണ് ബി.ജെ.പി പ്രവർത്തകർ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിൽ വോട്ട് തേടുന്ന പ്രവർത്തകർ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ ഇത്തരം സാഹചര്യങ്ങളിൽ അവർ ഭയപ്പെട്ടില്ലെന്നും എല്ലാം അതിജീവിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും മോദി കൂട്ടിച്ചേർത്തു.

എന്നാൽ ഈ ഗതി വാരാണസിയിലെ ബി.ജെ.പി പ്രവർത്തകർ‍ക്ക് ഈ ഭയത്തിന്‍റെ കാര്യമില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പച്ചു. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു കേരളത്തെ വിമർശിച്ച് മോദിയുടെ പ്രസംഗം.  

 

You might also like

  • Straight Forward

Most Viewed