ഫോൺവിളിയിൽ സംശയം; കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

കൊച്ചി: ഭാര്യ സ്ഥിരമായി മറ്റാരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നതിൽ കലിപൂണ്ട ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊച്ചി കണ്ണമാലിയിൽ 67കാരനായ സേവ്യറാണ് ഭാര്യ 44കാരിയായ ഷേളിയെ കൊലപ്പെടുത്തിയത്. വാക്കേറ്റത്തെത്തുടർന്നുണ്ടായ പ്രകോപനത്തിൽ കഴുത്തിൽ ഷാൾ മുറുക്കിയാണ് സേവ്യർ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ സ്ഥിരമായി ഫോണിൽ സംസാരിക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കം പതിവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകം നടത്തിയ ശേഷം സേവ്യർ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. സ്ഥലത്തെത്തിയ കണ്ണമാലി പൊലീസ് സേവ്യറിനെ അറസ്റ്റ് ചെയ്തു.