ആലപ്പുഴയിൽ വാഹനാപകടം: പ്രതിശ്രുത വരൻ‌ ഉൾപ്പെടെ മൂന്നുപേർ മരിച്ചു


ആലപ്പുഴ: ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ചു പ്രതിശ്രുതവരൻ‌ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കണ്ണൂർ ഇരിട്ടി ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയൻ(38), ബിനീഷ് (25), മാലതി (55) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കണിച്ചുകുളങ്ങരയ്ക്കു സമീപമാണ് അപകടമുണ്ടായത്. വാനിലെ മറ്റു യാത്രക്കാരായ എട്ട് പേർക്കും ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കുണ്ട്. പരുക്കേറ്റ 3 പേർ കുട്ടികളാണ്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. 

തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്ന വാനും, തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് ഇടിച്ചത്. ഇവർ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്നെന്നാണു വിവരം. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്ന് രണ്ടായി പിളർന്നു. പരുക്കേറ്റവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കുള്ളവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും മാറ്റി.

You might also like

  • Straight Forward

Most Viewed