‘വില്‍പ്പനയ്ക്കല്ലാത്ത കരിംതാറാവ് കുഞ്ഞുങ്ങള്‍ക്കൊപ്പം’ പിഷാരടി


സമൂഹമാധ്യമങ്ങളിൽ ‘കരിങ്കോഴി’ കച്ചവടം പൊടിപൊടിക്കുകയാണ്. ഫേസ്‌ബുക്കിന്റെ കമന്റ് ബോക്‌സില്‍ നിറയെ കരിങ്കോഴികൾ. വാർത്തയായാലും ട്രോളായാലും കമന്റുകൾക്കിടയിൽ ഇത്തരത്തിലുള്ള ‘കരിങ്കോഴി’ പരസ്യങ്ങളുമുണ്ടാകും. കോഴിയെ വാങ്ങാൻ ബന്ധപ്പെടേണ്ട നമ്പറും ഒപ്പം ചേർത്തിട്ടുണ്ടാകും.
 
ഇപ്പോഴിതാ ട്രെൻഡുമായി രമേഷ് പിഷാരടിയും രംഗത്ത് എത്തിയിരിക്കുകയാണ്. ‘വില്‍പ്പനയ്ക്കല്ലാത്ത കരിംതാറാവ് കുഞ്ഞുങ്ങള്‍ക്കൊപ്പം’ എന്നാണ് പിഷാരടിയുടെ ഫേസ്‌ബുക് പോസ്റ്റ്.
 
കരിങ്കോഴികളെ വിൽക്കാനുണ്ട് എന്ന ഒരു പരസ്യത്തിൽ നിന്നാണ് ട്രോളിന്റെ തുടക്കം. മലയാളത്തിലെ ചില സമൂഹമാധ്യമ ഗ്രൂപ്പുകൾ, പേജുകൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലെ പോസ്റ്റുകൾക്കു കീഴെയാണ് ‘കരിങ്കോഴി കുഞ്ഞുങ്ങളുടെ വിൽപ്പന'.
 
സമൂഹമാധ്യമങ്ങളിൽ കരിങ്കോഴി 'കച്ചവടം തുടങ്ങിയത് എന്നാണെന്ന് വ്യക്തമല്ലെങ്കിലും സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റ് ബോക്‌സുകളിൽ പരസ്യം എത്തിയതോടെയാണ് കച്ചവടം തരംഗമായത്. അഡാര്‍ ലൗ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ധാരാളം പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റുകളുടെ താഴെയെല്ലാം ഇതുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു കൂടുതൽ.

You might also like

  • Straight Forward

Most Viewed