ഇന്ത്യൻ സിനിമകൾക്ക് നിരോധമേർപ്പെടുത്തി പാകിസ്താൻ.

ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സിനിമകൾക്ക് നിരോധമേർപ്പെടുത്തി പാകിസ്താൻ. രാജ്യത്ത് ഇന്ത്യൻ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന് പാക് വാർത്താ വിതരണ പാക് വാർത്താ വിതരണ മന്ത്രി ഫവാദ് ചൌധരി ട്വിറ്ററിലൂടെയാണ് അറിയിച്ചു.
ജയ്ശെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകർക്കാൻ ഇന്ത്യ പാക് വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് പാകിസ്താന്റെ നടപടി. ‘പാകിസ്താൻ തയ്യാർ ഹെ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ട്വീറ്റ്. ‘’ഇന്ത്യൻ ഉള്ളടക്കങ്ങളെ സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ ബഹിഷ്കരിച്ചിരിക്കുന്നു. ഇന്ത്യൻ സിനിമകൾ പാകിസ്താനിൽ റിലീസ് ചെയ്യില്ല. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോട് (പി.ഇ.എം.ആർ.എ) ഇന്ത്യൻ നിർമ്‍മിത പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാനും നിർദ്‍ദേശം നൽകിയിട്ടുണ്ട്.’’