കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി; വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കും
കോട്ടയം: സ്നേഹിച്ച പെൺകുട്ടിയ വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോവുകയും , പിന്നീട് കൊലചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്ത പോയപ്പോൾ മുങ്ങിമരിച്ച നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കും. കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതി നാലാണ് സാഹചര്യങ്ങൾ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്ന് വിധിച്ചത്. പൊലീസും പ്രൊസിക്യൂഷനും ദുരഭിമാനക്കൊലയാണെന്ന് വാദിച്ചിരുന്നു. കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലെ വിരോധം മൂലം നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കെവിനെയും ബന്ധുവിനെയും മേയ് 28ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് കെവിനെ ചാലിയേക്കര പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

