മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യം; നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ബസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ഡീസല്‍ വിലയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം.