അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു: വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന്

ദില്ലി: ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്താണ് തിയതി പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ നവംബര്‍ 28 നാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഛത്തിസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യം ഘട്ടം നവംബര്‍ 12 നും രണ്ടാം ഘട്ടം 20 നുമായാണ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 നായിരിക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങിലും മാതൃക പേരുമാറ്റ ചട്ടം നിലവില്‍ വന്നു.