കനത്ത മഴയ്ക്ക് സാധ്യത; എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീം കേരളത്തിലെത്തി


തിരുവനന്തപുരം: കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയദുരന്തപ്രതികരണസേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിലാണ് എന്‍ഡിആര്‍എഫ് സംഘത്തെ വിന്ന്യസിക്കുന്നത്.മൂന്ന് ടീം എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍ തുടരുന്നുണ്ടായിരുന്നു. ആവശ്യം എങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed