ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ സംഗീതസംവിധായകന്‍ ബാലഭാസ്‌കറിനെ അനുശോചിച്ച് പ്രമുഖര്‍. ബാലഭാസ്‌കറിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു. ബാലഭാസ്‌കറിന്റെ അകാലവേര്‍പാട് ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്.
വയലിന്‍ സംഗീത പ്രതിഭ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ സാംസ്‌ക്കാരിക് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു.ബാലയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനാജനകവും ഭാവി സംഗീത ലോകത്തിന് വലിയ നഷ്ടവുമാണെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാല വേര്‍പാട് ഏറെ ദുഖിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.