വരാപ്പുഴ കസ്റ്റഡി കൊലപാതകം : സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പോലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. കേസിൽ പോലീസ് അന്വേഷണം തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു.
പോലീസുകാർ പ്രതികളായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്താണ് അഖില സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റക്കാരായ ഒന്പത് പേർ അറസ്റ്റിലായെന്നും സി.ഐ, എസ്.ഐ അടക്കമുള്ളവരെ പ്രതിചേർത്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.