ആന്റണിയെ അധിക്ഷേപിച്ച വി.എസ് മാപ്പു പറയണം: പ്രൊഫ. കെ.വി. തോമസ്


കൊച്ചി: ദേശീയതലത്തില്‍ കക്ഷിരാഷ്ട്രീയത്തിനും മറ്റ് ചിന്തകള്‍ക്കും അതീതമായി സര്‍വാദരണീയനായ എ.കെ. ആന്റണിയെ ആറാട്ടുമുണ്ടന്‍ എന്നു വിളിച്ച വി.എസ്. അച്യുതാനന്ദന്റെ പ്രയോഗം പിണറായി വിജയന്റെ പരനാറി, നികൃഷ്ടജീവി പ്രയോഗത്തെക്കാള്‍ ഹീനവും ക്രൂരവുമാണെന്ന് പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.
 
പൊതുരംഗത്തും രാഷ്ട്രീയപ്രവര്‍ത്തനത്തിലും കാണിക്കേണ്ട ധാര്‍മികതയും പ്രതിപക്ഷ ബഹുമാനവും അച്യുതാനന്ദന്‍ കാണിക്കുന്നില്ല. മൂന്നു വട്ടം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന, സത്യസന്ധതയും ആദര്‍ശനിഷ്ഠയുമുള്ള ആന്റണിക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച അച്യുതാനന്ദന്‍ അവരെ പ്രീതിപ്പെടുത്താനാണ് ഇപ്പോള്‍ ഇത്തരം പ്രയോഗങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.
 
പരനാറി പ്രയോഗത്തിന് കൊല്ലത്ത് മറുപടി നല്‍കിയത് പോലെ അരുവിക്കരയിലെ ജനങ്ങളും മറുപടി നല്‍കണമെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.

You might also like

Most Viewed