മലയോര ഹൈവേ 2020-ൽ സാക്ഷാത്കരിക്കുമെന്ന് മന്ത്രി ജി.സുധാകരൻ

മണ്ണാർക്കാട്: 2020−നുള്ളിൽ നിർദ്ദിഷ്ട മലയോര ഹൈവേ സാക്ഷാത്കരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മണ്ണാർക്കാട് നിയോജകമണ്ധലത്തിലെ കോട്ടോപ്പാടം−-തിരുവിഴാംകുന്ന്−−-അന്പലപ്പാറ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020−നുള്ളിൽ നിർദ്ദിഷ്ട മലയോര ഹൈവേ സാക്ഷാത്കരിക്കും. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയ്ക്ക് നാലായിരം കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. മണ്ണാർക്കാട് മണ്ധലത്തിൽ നേരത്തേ വിഭാവനം ചെയ്ത അതേ സ്ഥലത്തുകൂടി 12 മീററർ വീതിയിൽ സ്ഥലം ലഭ്യമാവുകയാണെങ്കിൽ അതുകൂടി പരിഗണിക്കും. മലയോരമേഖലയ്ക്കും കർഷകർക്കും ഉപകാരപ്രദമായ രീതിയിലാണ് മലയോരഹൈവേ പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷനായി.