മൂവാറ്റുപുഴയിൽ ട്രാൻഫോമറിന് തീപിടിച്ചു

മൂവാറ്റുപുഴ: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം സ്ഥാപിച്ച എൽ.ഐ.സി ട്രാൻഫോമറിന് തീപിടിച്ചു. ഇന്നലെ രാവിലെ 9.30 ഓടെ ട്രാൻഫോമറിൽ നിന്ന് കരികലർന്ന പുക ഉയരുകയും നിമിഷങ്ങൾക്കകം തീ കത്തുകയുമായിരുന്നു. ഇതോടെ ജനങ്ങൾ ചിതറി ഓടുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് വ്യാപാരികൾ മൂവാറ്റുപുഴ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർ ഫോഴ്സ് എത്താൻ താമസിച്ചിരുന്നെങ്കിൽ ട്രാൻസ് ഫോമർ പൊട്ടിതെറിച്ച് വൻദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു.