അരവി­ന്ദ് സു­ബ്രഹ്മണ്യൻ മു­ഖ്യസാ­ന്പത്തി­ക ഉപദേ­ഷ്ടാ­വാ­യി­ തു­ടരും


ന്യൂഡൽഹി : സർക്കാരിന്റെ മുഖ്യസാന്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്് 2018 ഒക്ടോബർ വരെ സേവന കാലാവധി നീട്ടി നൽകിയതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. 2014 ഒക്ടോബറിലായിരുന്നു അരവിന്ദ് സുബ്രഹ്മണ്യനെ മുഖ്യസാന്പത്തിക ഉപദേഷ്ടവായി നിയമിച്ചത്. അരവിന്ദിന് മുന്പ് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനാണ് ഈ പദവി വഹിച്ചിരുന്നത്. ഇദ്ദേഹം ആർ.ബി.ഐ ഗവർണറായതോടെ സാന്പത്തിക ഉപദേഷ്ടാവിന്റെ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. 

ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ശുപാർശ പ്രകാരമായിരുന്നു യു.എസിൽ ജോലി ചെയ്തിരുന്ന അരവിന്ദ് സുബ്രഹ്മണ്യനെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. യു.എസിൽ പീറ്റേഴ്സൺ അന്താരാഷ്ട്ര സാന്പത്തിക ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗ്ലോബൽ ഡെവലപ്മെന്റ് സെന്ററിലെയും സീനിയർ ഫെലോ ആയിരുന്നു അദ്ദേഹം. സാന്പത്തിക വളർച്ച, അന്താരാഷ്ട്ര വ്യാപാരം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധനാണ് അരവിന്ദ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed