ചെ­ങ്ങന്നൂ­രിൽ ശൈ­ശവ വി­വാ­ഹം നടന്നെന്ന് ചൈ­ൽ‍ഡ് ലൈൻ


ആലപ്പുഴ : ചെങ്ങന്നൂരിൽ‍ ശൈശവ വിവാഹം നടന്നെന്ന് ആലപ്പുഴ ചൈൽ‍ഡ് ലൈൻ റിപ്പോർ‍ട്ട് നൽകി. ജില്ലാ കളക്ടറേറ്റിൽ‍ നടന്ന ശിശു സംരക്ഷണ സമിതിയോഗത്തിലാണ് ചൈൽ‍ഡ് ലൈൻ‍ ഇതുസംബന്ധിച്ച റിപ്പോർ‍ട്ട് ജില്ലാ കളക്ടർ‍ക്ക് നൽ‍കിയത്. എന്നാൽ പോലീസ് ഇതുസംബന്ധിച്ച് കൃത്യമായി വിവരങ്ങൾ‍ നൽ‍കുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ‍ പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ വിശദീകരണം. 

ചൈൽ‍ഡ് ലൈൻ‍ റിപ്പോർ‍ട്ടനുസരിച്ച കഴിഞ്ഞ ജൂൺ‍ മാസത്തിലാണ് വിവാഹം നടന്നത്. മാത്രമല്ല പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൈൽ‍ഡ് ലൈൻ‍ പറയുന്നു. കൂടാതെ കഴിഞ്ഞ കാലയളവിൽ‍ 658 പരാതികളാണ് ജില്ലയിൽ‍ ലഭിച്ചിട്ടുള്ളതെന്നും അതിൽ‍ ഇരുപത്തിമൂന്ന് കേസുകൾ‍ ശാരീരിക ചൂഷണവുമായി ബന്ധപ്പെട്ടുള്ളതാണെന്നും പതിനാല് എണ്ണം ലൈംഗിക പീഢനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും ചൈൽ‍ഡ്‌ലൈൻ‍ കളക്ടർ‍ക്ക് നൽ‍കിയ റിപ്പോർ‍ട്ടിൽ‍ പറയുന്നു. ശൈശവ വിവാഹം നടന്ന പശ്ചാത്തലത്തിൽ‍ ബ്ലോക്ക്, ഗ്രാമ തലങ്ങളിൽ‍ ചൈൽ‍ഡ് ലൈൻ‍ യോഗം ചേരുമെന്ന് കളക്ടർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed