കൊച്ചിയിൽ മീൻപിടിത്ത ബോട്ട് മുങ്ങി

കൊച്ചി : കൊച്ചിയിൽ മീൻപിടിത്ത ബോട്ട് മുങ്ങി. ബോട്ടിലെ ആറുതൊഴിലാളികളെയും രക്ഷപ്പെടുത്തി. എൻജിൻ തകരാറിനെത്തുടർന്ന് കൊച്ചി തുറമുഖത്തേക്കുള്ള കപ്പൽചാലിലാണ് ബോട്ട് മുങ്ങിയത്. ഇതോടെ ഇവിടുത്തെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. തകരാർ വിവരം അറിഞ്ഞതിനെത്തുടർന്നു രക്ഷപ്പെടുത്താനായി മറൈൻ എൻഫോഴ്സ്മെന്റ് എത്തുന്നതിനു മുൻപുതന്നെ ബോട്ട് പൂർണമായി മുങ്ങിയിരുന്നു. സമീപമുണ്ടായിരുന്ന മറ്റു ബോട്ടുകളിലുള്ളവരാണു മുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. മുങ്ങിയ ബോട്ട് കണ്ടെത്താനുള്ള തിരച്ചിലിലാണ് നാവികസേനയുടെ സംഘം.