സ്ഥലം ലഭിച്ചാൽ വടകരയിൽ പുതിയ സബ്ജയിലെന്ന് ആർ. ശ്രീലേഖ

വടകര : അനുയോജ്യമായ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വടകരയിൽ പുതിയ സബ്ജയിൽ പണിയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ. ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി വടകര സബ്ജയിലിലെത്തിയതായിരുന്നു അവർ. എൻ.ഡി.പി.എസ് കോടതിയടക്കം വടകരയിൽ ഉള്ളപ്പോഴും സബ്ജയിലിന്‍റെ അവസ്ഥ പരിതാപകരമാണ്. ഇതിന് പരിഹാരമായി പുതുപ്പണത്ത് ഇറിഗേഷൻ വകുപ്പിന്‍റെ സ്ഥലം സബ്ജയിലിനായി കണ്ടെത്തിയിരുന്നെങ്കിലും ഇത് ലഭിക്കാൻ സാധ്യതയില്ലാത്തിനാൽ വേറെ എവിടെയെങ്കിലും അനുയോജ്യമായ സ്ഥലം ലഭിച്ചാൽ തുടർനടപടികൾ അതിവേഗം നടത്തുമെന്ന് ഡി.ജി.പി ഉറപ്പ് നൽകി.
മിനി സിവിൽ േസ്റ്റഷന് സമീപം ട്രഷറിയുടെ അടുത്ത് ഇടുങ്ങിയ സ്ഥലത്താണ് നിലവിൽ സബ് ജയിൽ. ഇവിടെ സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ പ്രശ്നങ്ങളുമുണ്ട്.