സി.പി.എമ്മിന്റെ പണപ്പിരിവ് കള്ളപ്പണം വെളുപ്പിക്കാൻ : രമേശ് ചെന്നിത്തല


തിരുവനന്തപുരം : നായനാർ അക്കാദമിക്കായി സി.പി.എം നടത്തുന്ന പണപ്പിരിവ് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അക്കാദമിക്കായി ഒറ്റ ദിവസം കൊണ്ട് 20 കോടി പിരിച്ചെടുത്തു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദം പൊള്ളയാണെന്നും ഹുണ്ടിക പരിവിലൂടെ ഒറ്റ ദിവസം കൊണ്ട് 20 കോടി പിരിച്ചു എന്നത് സാമാന്യയുക്തിക്ക് ചേരുന്നതല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

യു.ഡി.എഫിന്റെ മദ്യ നയം അട്ടിമറിച്ച് ബാറുകൾ തുറന്ന് കൊടുക്കുന്നതിന് ബാറുടമകളിൽ നിന്ന് കിട്ടിയ പണം ഹുണ്ടിക പിരിവിന്റെ മറവിൽ വെളുപ്പിച്ചതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹുണ്ടിക പിരിവ് നടത്തിയാൽ എത്ര രൂപ സമാഹരിക്കാൻ കഴിയുമെന്നത് എല്ലാവർക്കും ഊഹിക്കാൻ കഴിയുന്ന കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

Most Viewed