ബി­.ജെ­.പി­ക്ക് ബദൽ ആകാൻ കോ­ൺ­ഗ്രസ്സി­നാ­കി­ല്ല : മു­ഖ്യമന്ത്രി­


കോഴിക്കോട് : ബി.ജെ.പിക്ക് ബദൽ ആകാൻ കോൺഗ്രസ്സിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തിനെതിരേ കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണ നയങ്ങൾക്കെതിരേയും വർഗീയതയ്ക്കെതിരേയും ശക്തമായ നിലപാട് സ്വീകരിക്കുന്നവരുടെ യോജിപ്പാണ് രാജ്യത്തിന് ആവശ്യം. കോൺഗ്രസിന്റേത് ജനദ്രോഹ നയങ്ങളാണ്. കോൺഗ്രസ് സ്വീകരിച്ച ജനദ്രോഹ നയങ്ങളാണു ബി.ജെ.പിക്ക് അധികാരത്തിലെത്താൻ അവസരമുണ്ടാക്കിയത്.   

താൽക്കാലിക രാഷ്ട്രീയ ലാഭത്തിനായി വർഗീയതയുമായി സമരസപ്പെടാൻ അവർ ശ്രമിച്ചു. യു.പിയിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസുമായി ചേർന്നു ചില നീക്കങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ബിഹാറിൽ ബി.ജെ.പിക്കെതിരേ മഹാസഖ്യം രൂപം കൊണ്ടു. അതിലൂടെ വിജയിച്ചെത്തിയ പ്രധാന കക്ഷിയായ ജനതാദൾ യുണൈറ്റഡിലെ പ്രമുഖ വിഭാഗം ബി.ജെ.പിയുടെ ക്യാന്പിലെത്തി. 

ഇവിടെയാണ് നയപരിപാടികളുടെ അടിസ്ഥാനത്തിൽ വേണം സഖ്യം രൂപപ്പെടുത്താൻ എന്നു പറയുന്നത്. ഇക്കാര്യത്തിൽ യോജിക്കാവുന്നവരോട് യോജിക്കണം എന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്. പക്ഷേ നയം പ്രധാനമാണ്. വർഗീയതക്കെതിരേ ശക്തമായ നിലപാട് വേണം. ഇന്നലെ വർ‍ഗീയതയുടെ ഭാഗമായിരുന്നവർ ഇന്ന് അതിനെ എതിർക്കാൻ തയ്യാറുണ്ടോ എന്ന് നോക്കുമെന്നും പിണറായി പറഞ്ഞു.

You might also like

Most Viewed