ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ല: പൊലീസ്

കൊച്ചി: നടൻ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരല്ലെന്ന് പൊലീസ്. നടി മഞ്ജു വാരിയര്‍ക്കും മുൻപു ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യയെന്നും പൊലീസ്. ഇവരുടെ റജിസ്റ്റര്‍ വിവാഹം ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലായിരുന്നുവെന്നും വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണെന്നും റിപ്പോർട്ട്.