നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ സസ്പെൻഡ് ചെയ്തത് 4,402 പേരുടെ ലൈസൻസ്


തിരുവനന്തപുരം : മോട്ടോർ വാഹന നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് 4,402 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. 1,728 എണ്ണം. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം 2,629 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഒരു വാഹനം തന്നെ 160 തവണയിൽ കൂടുതൽ നിയമം ലംഘിച്ച സംഭവവുമുണ്ട്. നിയമം ലംഘിച്ച വാഹനത്തിനെതിരെ പിഴ ഈടാക്കി തുടർ നടപടികൾ സ്വീകരിച്ചു. ഒരു വാഹനം തന്നെ ഇരുപതു തവണയിൽ കൂടുതൽ നിയമം ലംഘിച്ച നാൽപ്പതിലധികം കേസുകളുണ്ട്. കേസുകളുമായി ബന്ധപ്പെട്ട ആർടിഒമാർക്ക് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പ്രത്യേക പട്ടികയും മോട്ടോർവകുപ്പ് തയാറാക്കി വരുന്നു.

നിയമനടപടികൾ കൂടുതൽ കർശനമാക്കാനാണു നിർദേശം നൽകിയിരിക്കുന്നതെന്നും നിയമലംഘനങ്ങൾ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത വകുപ്പ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ ഐപിഎസ് പറഞ്ഞു. അഞ്ചു തവണയിൽ കൂടുതൽ നിയമം ലംഘിച്ചവരുടെ ലൈസൻസാണ് ഇപ്പോൾ സസ്പെൻഡ് ചെയ്യുന്നത്. സ്പെൻഡ് ചെയ്താൽ മൂന്നു മാസം കഴിഞ്ഞേ ലൈസൻസ് ലഭിക്കൂ. പിന്നെയും നിയമലംഘനം തുടർന്നാൽ കൂടുതൽ കാലയളവിലേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed