ദളിത് വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ദളിത് വിഭാഗത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാരതീയ ദളിത് കോൺഗ്രസ് തിരു. ജില്ലാ പ്രതിനിധി സമ്മേളനം പ്രസ് ക്ലബ് ഹാളിൽ ഉദ്‌ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട സ്‌റ്റൈപന്റ് യഥാസമയത്ത് ലഭിക്കാത്തിരുന്നിട്ടും കഠിന പ്രയത്നത്തിലൂടെ എസ്.എസ്.എൽ.സി.ക്കും പ്ലസ്‌ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു. യോഗത്തിൽ ദളിത് കോൺഗ്രസ് ഐ ജില്ലാ പ്രസിഡണ്ട് പേരൂർക്കട രവിഅദ്ധ്യക്ഷതവഹിച്ചു. കൊയിത്തൂർക്കോണം സുന്ദരന്‍, മലയിന്‍കീഴ് വേണു, കെ.എസ്. അനിൽ, ലക്ഷ്‌മി തുടങ്ങിയവർ പ്രസംഗിച്ചു.