സദാചാര ഗുണ്ടായിസത്തിനെതിരെ സ്നേഹ ഇരുപ്പ് സമരം

കൊച്ചി: സദാചാര ഗുണ്ടായിസത്തീനെതിരെ ‘സൗഹാർദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പോലീസ് നാടിനാവശ്യമില്ല' എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സ്നേഹ ഇരുപ്പ് സമരം നടത്തുന്നു. എറണാകുളം ജില്ലാ പ്രസിഡണ്ട് പ്രിൻസി കുര്യാക്കോസ് സെക്രട്ടറി അഡ്വ. കെ.എസ് അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി.
മറൈന്‍ ഡ്രൈവിലെ നട പാതയിലൂടെ സഞ്ചരിച്ചവരെയും വർത്താമനം പറഞ്ഞിരുന്നവരെയും ക്രൂരമായി മർദ്ദിച്ച ശിവസേന നടപടി തികച്ചും സദാചാര ഗുണ്ടായിസമാണെന്നു ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുരോഗമന കാഴ്ചപാടുകളെ തകർത്ത് സംഘ പരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ഡ്രൈവ് സംഭവും. മുഴുവൻ കുറ്റവാളികളെയും അറസ്റ്റു ചെയ്യണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. സമൂഹത്തെ പതിറ്റാണ്ടുകൾ പിന്നോട്ടു നയിക്കുന്ന ഇത്തരം സദാചാര ഗുണ്ടായസത്തെ എന്തു വില കൊടുത്തും ഡി.വൈ.എഫ്.ഐ ചെറുത്തു തോല്പിക്കും- പ്രസ്താവനയില്‍ പറഞ്ഞു.